സെഞ്ചൂറിയന്‍: പാക്കിസ്‌ഥാന്‍- ദക്ഷിണാഫ്രിക്ക ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ പിറന്നത് നാണക്കേടിന്‍റെ അപൂര്‍വ റെക്കോര്‍ഡ്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിയും പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദും രണ്ടിന്നിംഗ്സിലും പൂജ്യത്തിന് പുറത്തായി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് നായകന്‍മാര്‍ രണ്ട് ഇന്നിംഗ്സിലും പൂജ്യത്തിന് പുറത്താകുന്നത്.

ആദ്യ ഇന്നിംഗ്സില്‍ നാല് പന്ത് നേരിട്ട് ഒളിവിയറിന് സര്‍ഫ്രാസ് വിക്കറ്റ് സമ്മാനിച്ചു. രണ്ടാം ഇന്നിംഗ്സില്‍ രണ്ട് പന്ത് നേരിട്ട താരത്തെ റബാഡ മടക്കി. ആദ്യ ഇന്നിംഗ്‌സില്‍ ഷഹീന്‍ അഫ്രിദിയുടെ പന്തില്‍ ഗോള്‍ഡണ്‍ ഡക്കായാണ് ഡുപ്ലസി പുറത്തായത്. രണ്ടാം ഇന്നിംഗ്സില്‍ ആറ് പന്ത് നേരിട്ടെങ്കിലും ഷഹീന്‍ അഫ്രിദി തന്നെ താരത്തെ പറഞ്ഞയച്ചു. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റിന് വിജയിച്ചു.