പാലാ: സംസ്ഥാന കായികമേളയില്‍ സുവര്‍ണ്ണ തിളക്കം നഷ്ടപ്പെട്ട് ഉഷ സ്കൂള്‍. എട്ടുതാരങ്ങളുമായി എത്തിയ ഉഷ സ്കൂളിന് ഒരു വെള്ളി മാത്രമാണ് മീറ്റില്‍ നേടാനായത്. താരങ്ങളില്‍ ചിലരുടെ പരിക്കാണ് തിരിച്ചടിക്ക് കാരണമെന്നാണ് ഉഷ സ്കൂളിന്‍റെ വിശദീകരണം. അതേസമയം ശിഷ്യര്‍ക്ക് ആവേശം പകരാന്‍ പിടി ഉഷ മീറ്റിനെത്തിയില്ലെന്നതും ശ്രദ്ധേയമാണ്. 

സ്‌പൈക്ക്സ് വാങ്ങാന്‍ കാശില്ലാത്ത മറ്റ് ടീമുകള്‍ ട്രാക്കില്‍ കുതിക്കുമ്പോളാണ് ഉഷ സ്കൂളിന്‍റെ കിതപ്പ്. ഏഴ് കോടി മുടക്കി നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്ക് അടക്കമുള്ള പരിശീലന സൗകര്യങ്ങള്‍ ഉഷ സ്കൂളിനുണ്ട്. തേഞ്ഞിപ്പാലത്ത് കഴിഞ്ഞ തവണ ഏഴാം സ്ഥാനത്തായിരുന്നു ഉഷ സ്കൂള്‍.