രാഹുല്‍ ദ്രാവിഡിനെ പ്രധാനമന്ത്രിയാക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെടാനുള്ള കാരണം

First Published 28, Feb 2018, 10:57 AM IST
Fans proposes Rahul Dravid For PM post
Highlights

രാവിഡിന്റെ നടപടിയെ സോഷ്യല്‍ മീഡയ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്. ട്വിറ്ററില്‍ പലരും ദ്രാവിഡിനെ പ്രധാനമന്ത്രിയാക്കണമെന്നുവരെ ആവശ്യപ്പെട്ടു.

മുംബൈ: കളിക്കാരനെന്ന നലയിലും പരിശീലകനെന്ന നിലയിലും രാഹുല്‍ ദ്രാവിഡ് വലിയ മാതൃകയാണ്. അടുത്തിടെ അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്ത പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന് ബിസിസിഐ 50 ലക്ഷം രൂപയപം കളിക്കാര്‍ക്ക് 30 ലക്ഷവും കോച്ചിംഗ് സ്റ്റാഫിന് 20 ലക്ഷവും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തനിക്ക് മാത്രം  50 ലക്ഷം രൂപ പാരിതോഷികം നല്‍കിയ ബിസിസിഐ നടപടിയെ ദ്രാവി‍ഡ് ചോദ്യം ചെയ്തു. ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും തനിക്ക് നല്‍കിയ രീതിയില്‍ പരിഗണന നല്‍കണമെന്നും ദ്രാവിഡ് ആവശ്യപ്പെട്ടു.

ഇതേത്തുടര്‍ന്ന് ദ്രാവിഡിന്റെ ആവശ്യം ബിസിസിഐ അംഗീകരിക്കുകയും മറ്റുള്ളവര്‍ക്കും സമാനമായ രീതിയില്‍ പാരിതോഷികം നല്‍കാന്‍ തിരുമാനിക്കുകയും ചെയ്തു. ദ്രാവിഡിന്റെ നടപടിയെ സോഷ്യല്‍ മീഡയ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്. ട്വിറ്ററില്‍ പലരും ദ്രാവിഡിനെ പ്രധാനമന്ത്രിയാക്കണമെന്നുവരെ ആവശ്യപ്പെട്ടു.

loader