സൂറിച്ച്: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ പുരസ്കാരം ഇന്നറിയാം. ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാന്‍ എന്നിവരാണ് അവസാന പട്ടികയിലുള്ളത്. ബാലന്‍ ഡി ഓര്‍ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫിഫ പുരസ്കാരവും നേടാനാണ് സാധ്യത.

2016ല്‍ ചാമ്പ്യന്‍സ് ലീഗ്, യൂറോ കപ്പ് കിരീടങ്ങള്‍ നേടിയതാണ് റൊണാള്‍ഡോക്ക് സാധ്യത നല്‍കുന്നത്. മികച്ച വനിതാ താരമാകാന്‍ ജര്‍മന്‍ താരം ബെലാനി ബെറിംഗര്‍,അമേരിക്കയുടെ കാര്‍ലി ലോയ്ഡ്, ബ്രസീലിയന്‍ ഇതിഹാസം മാര്‍ത്ത എന്നിവരാണ് മത്സരിക്കുന്നത്.

മികച്ച പരിശീലകര്‍, മികച്ച ഗോള്‍ , ഫിഫ ഇലവന്‍ എന്നിവയും ഇന്ന് പ്രഖ്യാപിക്കും. സൂറിച്ചില്‍ ഇന്ത്യന്‍ സമയം രാത്രി 11നാണ് ചടങ്ങ് തുടങ്ങുന്നത്.