മറ്റ് ക്ലബുകള്‍ക്ക് തിരിച്ചടി
ലിവര്പൂള്: തകര്പ്പന് സീസണിനും ലോകകപ്പിനും പിന്നാലെ ലിവര്പൂളുമായുള്ള കരാര് പുതുക്കി ഈജിപ്ഷ്യന് സ്ട്രൈക്കര് മുഹമ്മദ് സലാ. ഇരുപത്തിയാറുകാരനായ സലാ 2023 വരെയാണ് കരാര് നീട്ടിയത്. കഴിഞ്ഞ സീസണില് റോമയില് നിന്ന് ലിവര്പൂളിലെത്തിയ താരം 52 മത്സരങ്ങളില് 44 ഗോളുകള് നേടിയിരുന്നു. സലായെ സ്വന്തമാക്കാന് തിരക്കിട്ട ശ്രമങ്ങള് നടത്തുന്ന മറ്റ് ക്ലബുകള്ക്ക് ഈ നീക്കം തിരിച്ചടിയായി.
പ്രീമിയര് ലീഗില് 38 മത്സരങ്ങളില് 32 ഗോളുകളുമായി ഗോള്ഡന് ബൂട്ട് സലാ സ്വന്തമാക്കിയിരുന്നു. ഒപ്പം പിഎഫ്എ പ്ലെയര് ഓഫ് ദ് ഇയര്, ഫുട്ബോള് റൈറ്റേര്സ് പ്ലെയര് ഓഫ് ദ് ഇയര് പുരസ്കാരവും സലാക്കായിരുന്നു. സലായുടെ കരുത്തില് ലിവര്പൂള് ചാമ്പ്യന്സ് ലീഗ് ഫൈനലിലെത്തിയെങ്കിലും റയലിനോട് പരാജയപ്പെട്ടിരുന്നു. അതേസമയം ലോകകപ്പില് ഒരു മത്സരത്തില് പോലും ഈജിപ്തിനെ വിജയിപ്പിക്കാന് താരത്തിനായില്ല.
