18.8 ദശലക്ഷം യൂറോ പിഴയും രണ്ട് വര്‍ഷത്തെ തടവുമാണ് സ്പാനിഷ് ട്രൈബ്രൂണല്‍ വിധിച്ചത്.

മോസ്‌കോ: ടാക്‌സ് വെട്ടിപ്പ് കേസില്‍ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് തടവും പിഴയും. 18.8 ദശലക്ഷം യൂറോ പിഴയും രണ്ട് വര്‍ഷത്തെ തടവുമാണ് സ്പാനിഷ് ട്രൈബ്രൂണല്‍ വിധിച്ചത്. സ്പാനിഷ് സര്‍ക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിച്ചതിനാണ് പോര്‍ച്ചുഗീസ് താരത്തിത്തിന് ശിക്ഷ വിധിച്ചത്.

എന്നാല്‍ സ്പാനിഷ് നിയമപ്രകാരം മുന്‍പ് കുറ്റാരോപിതനല്ലാത്തതിനാല്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ല. മാത്രമല്ല രണ്ട് വര്‍ഷത്തില്‍ കുറവുള്ള ശിക്ഷയെ പ്രൊബേഷന്‍ ആയിട്ടാണ് കണക്കാക്കുക. ഇന്ന് ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗീസ് താരത്തിന് ആദ്യ മത്സരമുണ്ട്. സ്‌പെയിനാണ് എതിരാളികള്‍.

നേരത്തെ ബാഴ്‌സലോണ താരം ലിയോണല്‍ മെസിക്കും സമാന രീതിയില്‍ സ്പാനിഷ് കോടതി ശിക്ഷ വിധിച്ചിരുന്നു. മെസിക്കും പിതാവിനും വന്‍ തുകയും കോടതി പിഴ ചുമത്തി. എന്നാല്‍ അര്‍ജന്റൈന്‍ താരം രണ്ട് മില്യണ്‍ യൂറോ പിഴയടച്ച് കേസ് തീര്‍പ്പാക്കിയിരുന്നു. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് സ്‌പെയ്നില്‍ നിരവധി ഫുട്‌ബോള്‍ താരങ്ങള്‍ക്ക് കുരുക്ക് വീണിരുന്നു.