മാഡ്രിഡ്: ലോക ഫുട്ബോളിലെ വമ്പന്‍മാരുടെ മൈതാന യുദ്ധം അല്‍പസമയത്തിനകം. സ്പാനിഷ് ലീഗ് ഫുട്ബോളില്‍ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ചിരവൈരികളായ ബാഴ്സലോണയെ നേരിടും. റയലിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെര്‍ണബ്യുവില്‍ ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചരയ്ക്കാണ് സീസണിലെ ആദ്യ എല്‍ക്ലാസിക്കോ.
സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലിയോണല്‍ മെസ്സിയുടേയും നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാണിത്. എല്‍ ക്ലാസിക്കോയില്‍ മെസ്സി 24 ഗോളും റൊണാള്‍ഡോ 17 ഗോളും നേടിയിട്ടുണ്ട്. 16 കളിയില്‍ 42 പോയിന്‍റുമായി ബാഴ്സയാണ് ലീഗില്‍ മുന്നില്‍. അതേസമയം 31 പോയിന്‍റുള്ള റയല്‍ നാലാം സ്ഥാനത്താണ്. സീസണിലെ ഏറ്റവും വലിയ പോരാട്ടം എന്നാണ് എല്‍ക്ലാസിക്കോയെ റയല്‍ കോച്ച് സിനദിന്‍ സിദാന്‍ വിശേഷിപ്പിച്ചത്.
