പറക്കും സഞ്ജു എന്ന് കേരളത്തിന്‍റെ സ്വന്തം ക്രിക്കറ്റര്‍ സഞ്ജു സാംസണെ വിളിക്കാറുണ്ട്. ഐപിഎല്ലിലെ മികച്ച ഫീല്‍ഡിങ്ങാണ് സഞ്ജുവിന് ആ പേര് നേടികൊടുത്തത്. ആ പേരിനോട് നീതി പുലര്‍ത്തുന്ന പ്രകടനമാണ് സഞ്ജു കഴിഞ്ഞ ദിവസം നടത്തിയത്. അതും പറന്ന് ഫീല്‍ഡുകള്‍ ക്രിക്കറ്റിന്‍റെ ഭാഗമാക്കിയ ജോണ്ടി റോഡ്‌സിന്റെ നാട്ടില്‍ വച്ച്.
ഇന്ത്യ എ ടീമും ദക്ഷിണാഫ്രിക്ക എ ടീമും തമ്മില്‍ നടക്കുന്ന മത്സരത്തിലാണ് സഞ്ജുവിന്റെ ഉജ്ജ്വല പ്രകടനം. യുസ്വേന്ദ്ര ചാഹലിന്റെ പന്തില്‍ പിന്നിലോട്ട് പറന്ന് സഞ്ജു പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. മാത്രമല്ല മത്സരത്തില്‍ 68 റണ്‍സും താരം നേടി.
സഞ്ജുവിന്റെയും മനീഷ് പാണ്ഡെയുടേയും മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. തുടര്‍ച്ചയായി മൂന്നാം വിജയമാണ് പരമ്പരയില്‍ ഇന്ത്യ നേടുന്നത്.
