ബോകസിങ് റിങ്ങില്‍ എതിരാളികളില്ലെന്നു തെളിയിച്ച് അമേരിക്കയുടെ ഫളോയ്ഡ് മെയ്‌വെതര്‍ അമ്പതാം തവണയും വിജയം കൊയ്തു. നൂറ്റാണ്ടിന്റെ ബോക്‌സിംഗ് മത്സരത്തിലാണ് ഫ്‌ളോയ്ഡ് മെയ്വെതറിന്റെ ജയം. പത്താം റൗണ്ടില്‍ കോളിന്‍ മക്‌ഗ്രെഗറിനെയാണ് മെയ്‌വെതര്‍ തോല്‍പ്പിച്ചത്. മെയ്വെതറിന്റേത് തോല്‍വിയറിയാതെയുള്ള തുടര്‍ച്ചയായ അന്‍പതാം ജയമാണ്.
49ാം മത്സരത്തില്‍ ഹെയ്തി-അമേരിക്കന് ബോകസര്‍ ആന്ദ്രെ ബെര്‍ട്ടോയെ തോല്‍പ്പിച്ച് ലോക വെല്റ്റര് വെയ്റ്റ് ചാമ്പ്യന്‍ പട്ടം മെയെ്‌വെതര്‍ സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ 49-ാം വിജയമായിരുന്നു മെയ്‌വെതറിന്റേത്. ഇതോടെ ഇതിഹാസതാരം റിക്കി മാര്‌സിയാനോയുടെ റെക്കോഡിനൊപ്പമെത്താനുമായി.
കഴിഞ്ഞ മെയ് മൂന്നിന് നൂറ്റാണ്ടിന്റെ പോരാട്ടമെന്നു വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ ഫിലിപ്പീന്‌സിന്റെ മാനി പാക്വിയാവോയെ വീഴ്ത്തി മെയ്വെതര്‍ ലോക വെല്റ്റര് വെയ്റ്റ് കിരീടം ചൂടിയിരുന്നു. ബോകസിങ്ങിലെ മൂന്നു പ്രധാന അസോസിയേഷനുകളുടെയും ചാമ്പ്യന്‍ഷിപ്പും അമേരിക്കന്‍ താരം സ്വന്തമാക്കിയിരുന്നു.
