വാഹനാപകടത്തില്‍ കാനഡയില്‍ 14 ഹോക്കി താരങ്ങള്‍ മരിച്ചു 

ടൊറന്‍റോ: കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് 14 താരങ്ങള്‍ മരിച്ചു. ടിസ്‌ഡേലിന് സമീപമാണ് അപകടം. ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ് അപകടത്തില്‍ പെട്ടത്.

16 നും 21 നും ഇടയില്‍ പ്രായമുള്ള താരങ്ങളാണ് അപകടത്തില്‍ പെട്ടത്. ബസില്‍ 28 പേര്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ബസ് ഡ്രൈവറും മരിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം അഞ്ചുമണിക്കാണ് സംഭവം. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായുള്ള യാത്രക്കിടെയായിരുന്നു അപകടം. അപകടത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു.