ന്യൂസിലാന്‍റിന് എതിരായ അവസാന ഏകദിനം ഇന്ന് നടക്കാന്‍ ഇരിക്കുകയാണ്. ഇന്ന് പരമ്പര നഷ്ടപ്പെട്ടാല്‍ ടീം ക്യാപ്റ്റന്‍ എന്ന നിലയില്‍ എംഎസ് ധോണിക്ക് അത് വലിയ തിരിച്ചടിയാകുമെന്നാണ് ക്രിക്കറ്റ് വൃത്തങ്ങള്‍ പറയുന്നത്. രണ്ട് ലോകക്കപ്പുകള്‍ ഇന്ത്യയില്‍ എത്തിച്ച ക്യാപ്റ്റനായിട്ടും. ധോണിക്ക് കുറച്ചുകാലമായി നല്ല കാലമല്ലെന്നാണ് ക്രിക്കറ്റ് വൃത്തങ്ങളുടെ വിലയിരുത്തല്‍.

അതിനിടയില്‍ ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനം ചര്‍ച്ചയാകുമ്പോഴാണ്. സോഷ്യല്‍ മീഡിയയിലെ ചില ക്രിക്കറ്റ് പേജുകളില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദ്ര സേവാഗിന്‍റെ പഴയ വീഡിയോ വൈറലാകുന്നത്. ആരാണ് മികച്ച ക്യാപ്റ്റന്‍ ധോണിയോ, ഗാംഗുലിയോ എന്നതിന് വ്യക്തമായ ഉത്തരമാണ് സേവാഗ് നല്‍കുന്നത്. 

സേവാഗിന്‍റെ വീഡിയോ കാണാം