ഗംഭീറിനെതിരെ വിവാദ പ്രസ്താവനയുമായി ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡെന്നീസ് ഫ്രീഡ്മാന്‍

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെ 'വെര്‍ബല്‍ ടെററിസ്റ്റ്' എന്ന് വിശേഷിപ്പിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകനായ ഡെന്നീസ് ഫ്രീഡ്മാന്‍. ഇന്ത്യ- പാക്കിസ്ഥാന്‍ ബന്ധത്തെ കുറിച്ച് അടുത്തിടെ ഗംഭീര്‍ നടത്തിയ പ്രതികരണമാണ് ഫ്രീഡ്മാന്‍റെ വിവാദ പരാമാര്‍ശത്തിന് കാരണം. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിച്ചുകൊണ്ടിരിക്കുകയാണ് ഗംഭീറിപ്പോള്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാക്കിസ്ഥാനുമായി എല്ലാ മേഖലകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത് എന്നായിരുന്നു ഗംഭീറിന്‍റെ പ്രസ്താവന. ക്രിക്കറ്റ് മാത്രം നിരോധിക്കുന്നത് കൊണ്ട് കാര്യമില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടും വരെ സിനിമ, സംഗീതം തുടങ്ങിയ എല്ലാ മേഖലകളിലും പാക്കിസ്ഥാന്‍കാര്‍ക്ക് ഇന്ത്യയില്‍ അവസരങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന് ഗംഭീര്‍ നേരത്തെ പറഞ്ഞിരുന്നു.

ഗംഭീറിനെ 'വാക്കുകള്‍ കൊണ്ടുള്ള തീവ്രവാദി' എന്ന് വിളിച്ച ഫ്രീഡ്മാനെതിരെ കടുത്ത പ്രതിഷേധമാണ് ഇന്ത്യന്‍ ആരാധകര്‍ ഉയര്‍ത്തുന്നത്. ഇതാദ്യമായല്ല ട്വിറ്ററില്‍ ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിച്ച് ഫ്രീഡ്മാന്‍ രംഗത്തെത്തുന്നത്. പാക്കിസ്ഥാന് പൂര്‍ണ പിന്തുണ നല്‍കുകയും ബിസിസിഐയെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും നിരന്തര വിമര്‍ശിക്കുകയും ചെയ്യുന്നയാളാണ് ഡെന്നീസ് ഫ്രീഡ്മാന്‍. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…