ചെന്നൈ: ഐപിഎല്ലിലായാലും ഇന്ത്യന്‍ ടീമിലായിരുന്നപ്പോഴും എംഎസ് ധോണിയുടെ എതിര്‍പക്ഷത്തെന്ന് ആരാധകര്‍ കരുതുന്ന താരമാണ് ഗൗതം ഗംഭീര്‍. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിലും നിര്‍ണായക സംഭാവകള്‍ നല്‍കിയ ഗംഭീറിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നില്‍പോലും ധോണിയാണെന്ന് ഒരുവിഭാഗം ആരധകര്‍ ഇപ്പോഴും വിശ്വസിക്കുന്നു. ഐപിഎല്ലില്‍ ധോണി ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ബാറ്റിന് ചുറ്റും ഫീല്‍ഡര്‍മാരെ നിര്‍ത്തി ഗംഭീര്‍ തിരിച്ചടിക്കാറുമുണ്ട്. എന്നാലിപ്പോള്‍ ധോണിയും ഗംഭീറും ഭായി ഭായി ആവുന്നുവെന്ന പുതിയ വാര്‍ത്തയാണ് ചൈന്നൈയില്‍ നിന്ന് വരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കളിക്കാരെ നിലനിര്‍ത്താനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍ നായകനായ ഗംഭീറിനെ കൊല്‍ക്കത്ത കൈയൊഴിഞ്ഞു. ചെന്നൈ ആകട്ടെ ധോണിയെയും അശ്വിനെയും റെയ്നയെയും നിലനിര്‍ത്തി. ഐപിഎല്‍ താരലേലത്തില്‍ ഗംഭീര്‍ ചെന്നൈയിലെത്തുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഒരു ആരാധകന്‍ നടത്തിയ ട്വീറ്റിന് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാഡിഡിലിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്.

Scroll to load tweet…

ഗംഭീര്‍ ചെന്നൈയിലെത്തുമെന്നാണ് താന്‍ കരുതുന്നതെന്ന് വികാശ് കോത്താരിയെന്ന ആരാധകന്‍ നടത്തിയ ട്വീറ്റിന് ചെന്നൈ നല്‍കിയ മറുപടി ഇങ്ങനൊയയിരുന്നു.

Scroll to load tweet…

കളിക്കാരെ നിലനിര്‍ത്താനുള്ള അവസരത്തില്‍ ഗംഭീറിനെ തഴഞ്ഞെങ്കിലും രണ്ടുതവണ ഐപിഎല്‍ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനെ കൊല്‍ക്കത്ത കൈയൊഴിയില്ലന്ന് കൊല്‍ക്കത്ത ആരാധകര്‍ ഇപ്പോഴും വിശ്വസിക്കുന്നത്.