ജോഹന്നാസ്ബര്‍ഗ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്കെതിരെ വിമര്‍ശനവുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത് രംഗത്ത്. ഇന്ത്യന്‍ നായക സ്ഥാനത്ത് കോലി അധിക കാലം കാണുമെന്ന് തോന്നുന്നില്ലെന്ന് സ്മിത്ത് തുറന്നടിച്ചു. കോലി, നിങ്ങള്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായിരിക്കും, പക്ഷേ സ്വന്തം കാര്യം മാത്രം നോക്കാതെ സഹകളിക്കാരുടെ കാര്യവും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Add Asianetnews as a Preferred SourcegooglePreferred

സ്വന്തം ടീമിലെ സഹകളിക്കാരുടെ കാര്യത്തില്‍ നിങ്ങള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് സ്മിത്ത് ആരോപിക്കുന്നു. ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍ കോഹ്‌ലിക്കെതിരെ എതിര്‍ ശബ്ദം ഉയരുന്നില്ലെന്നും അത്തരത്തിലൊരാള്‍ ടീമില്‍ ഉണ്ടാകണമെന്നും സ്മിത്ത് പറഞ്ഞു. തന്‍റെ ആശയങ്ങളെ വെല്ലുവിളിക്കാന്‍ കോഹലിക്ക് ഒരാളെ ആവശ്യമുണ്ട്, അയാള്‍ക്കെ കോലിയെ ഉയര്‍ത്താകൂ എന്നും സ്മിത്ത് ചൂണ്ടിക്കാട്ടി.