തന്റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടെ കണ്ടെത്തി ശാസിച്ചിട്ടുണ്ടെന്ന് കെ എല്‍ രാഹുല്‍. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്ന് ഹാര്‍ദിക് പാണ്ഡ്യ
മുംബൈ: രൂക്ഷ വിമര്‍ശനത്തിന് വഴിവച്ച് സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ വെളിപ്പെടുത്തലുകള്‍. കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നടത്തിയ തുറന്നു പറച്ചിലുകളാണ് സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് ഹാര്‍ദിക് പരിപാടിക്കിടെ വെളിപ്പെടുത്തിയിരുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നും ഹാര്‍ദിക് പരിപാടിയുടെ അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തി.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹാര്‍ദിക് പറഞ്ഞു. ആഫ്രിക്കന്‍ സംസ്കാരവും സ്റ്റെലും ഫാഷനോടും ഏറെ താല്‍പര്യമുണ്ടെന്നും ഹാര്‍ദിക് പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസുകാരനാണോയെന്ന് നിരവധിയാളുകള്‍ ചോദിച്ചിട്ടുണ്ടെന്നും ഹാര്‍ദ്ദിക് പറഞ്ഞു.
പരിപാടിയില്‍ ഹാര്‍ദിക്കിനൊപ്പം പങ്കെടുത്ത കെ എല്‍ രാഹുലും ലൈംഗിക ജീവിതത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തി. തന്റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തി ശാസിച്ച കാര്യം കെ എല്‍ രാഹുല്‍ തുറന്നു പറഞ്ഞു. രൂക്ഷ വിമര്‍ശനമാണ് താരങ്ങള്‍ക്ക് വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നേരിടേണ്ടി വന്നത്. എന്നാല്‍ താരങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്നാണ് ചിലര്‍ പറയുന്നത്.
