ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ കോടതിയില്‍

First Published 10, Apr 2018, 7:04 PM IST
hasin jahan files court case against cricketer mohammed shami
Highlights
  • ഹസിന്‍ കൊല്‍ക്കത്ത അലിപോര്‍ കോടതിയില്‍ പരാതി നല്‍കി

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ കോടതിയില്‍. ഷമിക്കെതിരെ കൊല്‍ക്കത്ത അലിപോര്‍ കോടതിയില്‍ ഗാര്‍ഹിക പീഡനത്തിന് ഹസിന്‍ പരാതി നല്‍കി. നേരത്തെ ഷമിക്കെതിരെ കൊല്‍ക്കത്ത ലാല്‍ബസാര്‍ പൊലീസ് സ്റ്റേഷനില്‍ ഹസിന്‍ പരാതി നല്‍കിയിരുന്നു.

തന്നെ ശാരീരികമായി ആക്രമിച്ചെന്നും കൊല്ലാന്‍ ശ്രമിച്ചതായും ഷമിക്ക് പരസ്‌ത്രീ ബന്ധമുണ്ടെന്നും ഹസിന്‍ ആരോപിച്ചിരുന്നു. ഷമിക്കെതിരെ ഒത്തുകളി ആരോപണവും ഹസിന്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലിസില്‍ ഹസിന്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്ത് ഷമിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

എന്നാല്‍ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷമിയെ കാണാന്‍ ഹസിന്‍ ആശുപത്രിയില്‍ എത്തിയതോടെ മഞ്ഞുരുകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഹസിനെ കാണാന്‍ ഷമി കൂട്ടാക്കിയില്ല. അതേസമയം  മകളെ കാണാനും സമയം ചിലവിടാനും ഷമി തയ്യാറായിരുന്നു.

loader