ബംഗളൂരു: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റഅ ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളിംഗിനെ കളിയാക്കിയ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിന് ഇഷാന്ത് ശര്‍മയുടെ മറുപടി. രണ്ടാം ദിനം ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് വീണശേഷം ക്രീസിലെത്തിയ സ്മിത്തുമായി ഇഷാന്ത് തുടക്കംമുതലെ ഉരസി.
ഇഷാന്തിന്റെ പന്തുകളില്‍ അസാധാരണ ഫൂട്ട്‌വര്‍ക്കുമായി കളിച്ച് സ്മിത്ത് കളിയാക്കി. പലവട്ടം ഇതാവര്‍ത്തിച്ചു. തുടര്‍ന്നായിരുന്നു സ്മിത്തിനെ ബീറ്റ് ചെയ്തശേഷം ഇഷാന്ത് മുഖം കൊണ്ട് സ്മിത്തിനെ അനുകരിച്ച് കാണിച്ചത്. ഇതുകണ്ട് സ്ലിപ്പില്‍ നിന്ന ക്യാപ്റ്റന്‍ കോലിയടക്കമുള്ളവര്‍ ആസ്വദിച്ച് ചിരിക്കുന്നതും കാണാമായിരുന്നു.
VIDEO : Ishant Sharma Copied Steve Smith | Watch The Reaction of Steve Smith #CricketChamberpic.twitter.com/VSSiMYNAiP
— Cricket Chamber (@cricketchamber) March 5, 2017
ഓപ്പണര്‍ മാറ്റ് റെന്‍ഷായെയും ഇഷാന്ത് വെറുതെ വിട്ടില്ല. ഇഷാന്തിന്റെ ഭാവപ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. ബൗളിംഗിനേക്കാള്‍ ഇഷാന്തിന് ചേരുന്നത് അഭിനയമാണെന്നായിരുന്നു ചിലരുടെ കമന്റ്.
