തീരുമാനം തന്റേതല്ലെന്നും ഹ്യൂം പോസ്റ്റില്‍ പറയുന്നു. 

കൊച്ചി: ഇയാന്‍ ഹ്യൂ വരും സീസണുകളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ജേഴ്‌സിയില്‍ കളിക്കില്ല. ഹ്യൂം ബ്ലാസ്‌റ്റേഴ്‌സ് വിടുന്ന വാര്‍ത്ത പുറത്ത് വന്നിരുന്നെങ്കിലും ഇപ്പോഴാണ് സ്ഥിതീകരണമായത്. ഇന്‍സ്റ്റാഗ്രാം വഴി ആണ് താന്‍ ക്ലബിനൊപ്പം ഉണ്ടാകില്ല എന്ന് ഹ്യൂം അറിയിച്ചത്. തീരുമാനം തന്റേതല്ലെന്നും ഹ്യൂം പോസ്റ്റില്‍ പറയുന്നു. 

ഇന്‍സ്റ്റാ പോസ്റ്റിലെ വിശീദകരണം ഇങ്ങനെ- പരിക്കില്‍ നിന്ന് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഞാന്‍. പരിക്ക് ഭേദമായാല്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേരണമെന്നായിരുന്നി ചിന്ത. പിഴവുകള്‍ എല്ലാം ശരിയാക്കണമെന്നും കരുതി. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ പദ്ധതികള്‍ വേറെയാണെന്നറിയുന്നു. ഫുട്‌ബോളില്‍ ചില സമയങ്ങളില്‍ ക്രൂരമായി പ്രവര്‍ത്തിക്കും. എന്നാല്‍ ഇതിനെയെല്ലാം മറികടക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും കനേഡിയന്‍ താരം പറഞ്ഞു.

View post on Instagram

പരിക്ക് കാരണം കഴിഞ്ഞ സീസണില്‍ നിരവധി മത്സരങ്ങളില്‍ താരത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. സൂപ്പര്‍ കപ്പും താരത്തിന് നഷ്ടമായി. രണ്ട് സീസണുകളിലായി കേരളത്തിനായി 10 ഗോളുകള്‍ ഇയാന്‍ ഹ്യൂം നേടിയിട്ടുണ്ട്. ക്ലബിന്റെ ആരാധകര്‍ക്കും ടീമിന്റെ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും ഇയാന്‍ ഹ്യൂം നന്ദി രേഖപ്പെടുത്തി. ക്ലബ് എന്നും തന്റെ ജീവിതത്തിന്റെ വലിയ ഭാഗമായിരിക്കും എന്നും ഹ്യൂം.

Scroll to load tweet…