ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ് ആരംഭിച്ച കൊല്‍ത്തക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.
കൊല്ക്കത്ത: ഇന്ത്യന് പ്രീമിയര് ലീഗില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ സണ്റൈസേഴ്സിന് 140 റണ്സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ് ആരംഭിച്ച കൊല്ത്തക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില് 139 റണ്സ് മാത്രമാണ് എടുക്കാന് സാധിച്ചത്. 49 റണ്സെടുത്ത ക്രിസ് ലിന്നാണ് അവരുടെ ടോപ് സ്കോറര്. ക്യാപ്റ്റന് ദിനേശ് കാര്ത്തിക 29 റണ്സെടുത്ത് പുറത്തായി.
ചെന്നൈ സൂപ്പര് കിങ്സിനെതിരേ കൊല്ക്കത്തയുടെ ടോപ് സ്കോററായിരുന്ന ആന്ദ്രേ റസല് കുറ്റനടിക്കുള്ള ശ്രമത്തിനിടെ ഒമ്പത് റണ്സെടുത്ത് പുറത്തായി. കഴിഞ്ഞ അണ്ടര് 19 ലോകകപ്പ് കളിച്ച് ശിവം മാവി, ശുഭ്മാന് ഗില് എന്നിവരെ ഉള്പ്പെടുത്തിയാണ് നൈറ്റ് റൈഡേഴ്സ് കളിച്ചത്. ഒന്പത് പന്ത് നേരിട്ട ഗില് മൂന്ന് റണ്മാത്മ്രാണ് എടുത്തത്.
ഹൈദരാബാദിനായി ഭുവനേശ്വര് കുമാര് നാലോവറില് 26 വിട്ടുനല്കി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാക്കിബ് അല് ഹസനും ഓസ്ട്രേലിയന് താരം ബില്ലി സ്റ്റാന്ലേക്കും നാലോവര് വീതം പൂര്ത്തിയാക്കി. 21 റണ്സ് മാത്രമാണ് ഇവര് വിട്ടു നല്കിയത്. രണ്ട് വീതം വിക്കറ്റുകള് നേടുകയും ചെയ്തു.
