ഗോവ: ഐ ലീഗ് ഫുട്ബോളില്‍ ഇന്ന് ഇന്ത്യന്‍ ആരോസ്- മിനര്‍വ പഞ്ചാബ് എഫ് സി പോരാട്ടം. രാത്രി എട്ടിന് ഗോവയിലാണ് മത്സരം. അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍ അടങ്ങിയ ടീമാണ് ഇന്ത്യന്‍ ആരോസ്. മലയാളി താരം കെ പി രാഹുല്‍ ഉള്‍പ്പെട്ട ടീം ആദ്യ കളിയില്‍ ചെന്നൈ സിറ്റിയെ തോല്‍പിച്ചിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

സീസണില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും എന്ന് വിലയിരുത്തപ്പെടുന്ന ടീമാണ് ആരോസ്. അതേസമയം ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്‍റുള്ള മിനര്‍വ ലീഗില്‍ രണ്ടാം സ്ഥാനത്താണ്. തിങ്കളാഴ്ച്ച നടന്ന മത്സരത്തില്‍ ഗോകുലവും ചെന്നൈ സിറ്റിയും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. ഗോകുലത്തിനായി കാമോ ബായിയും ചെന്നൈക്കായി മൈക്കല്‍ ജോക്വിമും ഗോള്‍ നേടി.