ദില്ലി: ഹാട്രിക്ക് നേട്ടത്തില്‍ ഇയാന്‍ ഹ്യൂമിനെ അഭിനന്ദിച്ച് ബ്ലാസ്റ്റേഴ്സ് സഹഉടമ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സീസണിലുടനീളം ടീമിന് മികച്ച പിന്തുണ നല്‍കിയ ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകര്‍ക്കും സച്ചിന്‍ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സും ദില്ലി ഡൈനാമോസുമായി നടന്ന മത്സരം കാണാനായി സച്ചിന്‍ ദില്ലിയിലെ ജലഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.
ഇയാന്‍ ഹ്യൂമിന്‍റെ ഹാട്രിക് മികവില്‍ 3-1നാണ് ഡൈനമോസിനെ മഞ്ഞപ്പട പരാജയപ്പെടുത്തിയത്. 12, 78, 83 മിനുറ്റുകളിലായിരുന്നു ഹ്യൂമേട്ടന്‍റെ തകര്‍പ്പന്‍ ഗോളുകള്‍. ഐഎസ്എല്‍ ചരിത്രത്തില്‍ ഹ്യൂമിന്‍രെ മൂന്നാമത്തെ ഹാട്രിക്കാണ് ദില്ലിയില്‍ പിറന്നത്. വിജയത്തോടെ ഒമ്പത് കളിയില്‍ രണ്ട് വിജയവും അഞ്ച് സമനിലയുമായി 12 പോയിന്‍റുകളോടെ കേരള ബ്ലാസ്റ്റേഴ്സ് ആറാമതെത്തി.
