യഥാര്‍ഥ ഹ്യൂം എവിടെപോയി എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ ഹാട്രിക്കെന്ന് ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ ഹ്യൂം. ഡേവിഡ് ജെയിംസ് എത്തിയതോടെ പുത്തന്‍ ആവേശത്തിലാണ് ടീമെന്നായിരുന്നു ഡൈനാമോസിനെതിരെയുള്ള മല്‍സരത്തിന് ശേഷം സി കെ വിനീതിന്‍റെ പ്രതികരണം.

കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് വെയ്ക്കുന്ന പേരാണ് ഹ്യൂമേട്ടന്‍ എന്ന ഇയാന്‍ ഹ്യൂം. ഇടയക്ക് ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞപ്പോഴും മലയാളികള്‍ ഹ്യൂമിനെ മറന്നില്ല. വീണ്ടും ടീമിൽ തിരിച്ചെത്തിയെങ്കിലും ഇതേവരെ ഈ ബൂട്ടുകളില്‍ നിന്ന് ഗോള്‍ പിറക്കാത്തത് വിമര്‍ശനങ്ങളുയര്‍ത്തി. യഥാര്‍ഥ ഹ്യൂം എവിടെ എന്നായിരുന്നു പ്രധാന ചോദ്യം. അവര്‍ക്കുള്ള മറുപടിയാണ് തന്‍റെ ഹാട്രിക്കെന്ന് ഹ്യൂം പ്രതികരിച്ചു.

ലീഗിന്‍റെ പാതിവഴിയില്‍ പരിശീലകനെ മാറ്റിയ മാനേജ്മെന്‍റ് വിശ്വസ്തനായ ഡേവിഡ് ജെയിംസിന്‍റെ ചുമലിലേക്ക് കളിക്കാരെ ഏല്പ്പിച്ചു. ഇതോടെ ടീം മൊത്തം ഉണര്‍ന്നു എന്നായിരുന്നു ഡൈനാമെസിനെതിരെയുള്ള മൽസര ശേഷം സി കെ വിനീതിന്‍റെ പ്രതികരണം.

പരിക്കില്‍ നിന്ന് മോചിതനായി വരികയാണെന്നും അടുത്തമ ല്‍സരം കളിക്കാനാകുമെന്നാണ് പ്രതീക്ഷെയന്നും വിനീത് പറഞ്ഞു.