Asianet News MalayalamAsianet News Malayalam

ഏഷ്യാകപ്പ് തുണച്ചു; ഐസിസി റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കോളടിച്ചു!

ബാറ്റ്സ്‌മാന്‍മാരില്‍ രോഹിത് ശർമ്മ രണ്ടാം സ്ഥാനത്തെത്തി. ശിഖര്‍ ധവാനും നേട്ടം. ബൗളര്‍മാരില്‍ കുല്‍ദീപ് യാദവ് കരിയറിലെ മികച്ച റാങ്കിംഗില്‍. ഓള്‍റൗണ്ടര്‍മാരില്‍ ചരിത്രം കുറിച്ച് അഫ്‌ഗാന്‍ താരം റഷീദ് ഖാന്‍. എന്നാല്‍ ടീ റാങ്കിംഗില്‍...

icc announces latest odi ranking rohit sharma move up to career best
Author
Dubai - United Arab Emirates, First Published Sep 30, 2018, 3:06 PM IST

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ശേഷമുള്ള ഐസിസി ഏകദിന റാങ്കിംഗിൽ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ഏഷ്യാകപ്പില്‍ 317 റണ്‍സ് അടിച്ചെടുത്ത രോഹിത് ശര്‍മ്മ രണ്ടാം റാങ്കിലെത്തി. രണ്ടാം തവണയാണ് രോഹിത് രണ്ടാം റാങ്കിൽ എത്തുന്നത്. ഏഷ്യാകപ്പിലെ ടോപ് സ്‌കോററായിരുന്ന ധവാന്‍(342) നാല് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലേക്ക് ഉയർന്നതാണ് മറ്റൊരു നേട്ടം.

icc announces latest odi ranking rohit sharma move up to career best

ഏഷ്യാകപ്പിൽ കളിച്ചില്ലെങ്കിലും വിരാട് കോലി ഒന്നാം സ്ഥാനം നിലനിർത്തി. കോലിക്ക് 884 റേറ്റിംഗ് പോയിന്‍റും രോഹിത്തിന് 842 റേറ്റിംഗ് പോയിന്‍റുമാണുള്ളത്. ബൗളര്‍മാരില്‍ പേസര്‍ ജസ്‌പ്രീത് ബൂംറ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഏഷ്യാകപ്പില്‍ തിളങ്ങിയ അഫ്‌ഗാന്‍റെ റഷീദ് ഖാനാണ് രണ്ടാമത്. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കുല്‍ദീപ് യാദവ് കരിയറിലെ മികച്ച റാങ്കിംഗായ മൂന്നിലെത്തി. മുസ്താഫിസറിനും റഷീദ് ഖാനുമൊപ്പം ഏഷ്യാകപ്പിലെ മികച്ച വിക്കറ്റ് വേട്ടക്കാരനാണ് കുല്‍ദീപ്. 

icc announces latest odi ranking rohit sharma move up to career best

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഷാക്കിബ് അല്‍ ഹസനെ പിന്തള്ളി അഫ്ഗാന്‍ താരം റഷീദ് ഖാന് ഒന്നാം റാങ്കിലെത്തി. ആദ്യമായാണ് ഒരു അഫ്ഗാൻ താരം ഓള്‍റൗണ്ടർമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ഓള്‍റൗണ്ടര്‍മാരില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. ഏഷ്യാകപ്പ് ഉയര്‍ത്തിയെങ്കിലും ടീം റാങ്കിംഗില്‍ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യ തുടരുകയാണ്. 

Follow Us:
Download App:
  • android
  • ios