ടെസ്റ്റ് റാങ്കിംഗ്: നേട്ടമുണ്ടാക്കി കിവികള്‍; ഇന്ത്യ തന്നെ ഒന്നാമത്

First Published 3, Apr 2018, 5:02 PM IST
icc announces latest test team rankings
Highlights
  • ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതാണ് കിവികള്‍ക്ക് തുണയായത്

ദുബായ്: ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ന്യൂസീലാന്‍ഡ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 1-0ന് സ്വന്തമാക്കിയതോടെ ഓസ്‌ട്രേലിയയെ മറികടന്ന് കിവികള്‍(102) മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ആദ്യ ടെസ്റ്റ് ഇന്നിംഗ്സിനും 49 റണ്‍സിനും വിജയിച്ച ന്യൂസീലാന്‍ഡ് രണ്ടാം മത്സരത്തില്‍ അവസാന ദിനം ഐതിഹാസിക സമനില നേടിയിരുന്നു. 

അതേസമയം 121 പോയിന്‍റുമായി ഇന്ത്യ ഒന്നാം സ്ഥാനവും 117 പോയിന്‍റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനവും നിലനിര്‍ത്തി. ഓസ്‌‌ട്രേലിയക്കെതിരായ നാല് ടെസ്റ്റുകളുടെ പരമ്പര 3-1ന് വിജയിച്ചതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. പരമ്പരയിലെ ദയനീയ പരാജയത്തോടെ രണ്ട് പോയിന്‍റ് കുറഞ്ഞ് ഓസീസ്(102) നാലാം സ്ഥാനത്തേക്കിറങ്ങി. ഇംഗ്ലണ്ടും(97) ശ്രീലങ്കയുമാണ്(95) അഞ്ചും ആറും സ്ഥാനങ്ങളില്‍. 

loader