കോലി എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്‌സ്മാനാണോ എന്ന ചോദ്യവുമായി ഐസിസി. ഏകദിനത്തില്‍ വേഗതയില്‍ 10000 തികച്ച താരമെന്ന നേട്ടത്തില്‍ കോലിയെ അഭിനന്ദിച്ചുള്ള ട്വീറ്റിലാണ് ഐസിസിയുടെ ഈ ചോദ്യം...

വിശാഖപട്ടണം: ഏകദിന ക്രിക്കറ്റില്‍ വേഗതയില്‍ 10000 റണ്‍സ് തികച്ച താരമെന്ന നേട്ടത്തിലെത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ അഭിനന്ദിച്ച് ഐസിസി. എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്സ്‌മാനാണോ കോലി എന്ന ചോദ്യത്തോടെയാണ് ഐസിസിയുടെ ട്വീറ്റ്. വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലാണ് കോലി നാഴികക്കല്ല് പിന്നിട്ടത്. 

ഏകദിനത്തിലെ 205-ാം ഇന്നിംഗ്സില്‍ നിന്നാണ് കോലി റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയത്. വേഗത്തില്‍ പതിനായിരം തികച്ച താരമെന്ന നേട്ടം ഇതുവരെ സ്വന്തമാക്കിയിരുന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കറെയാണ് കോലി പിന്തള്ളിയത്. സച്ചിനെക്കാള്‍ 54 ഇന്നിംഗ്സ് കുറവേ കോലിക്ക് പതിനായിരം ക്ലബിലെത്താന്‍ വേണ്ടിവന്നുള്ളൂ എന്നതാണ് ശ്രദ്ധേയം. ഏകദിനത്തില്‍ പതിനായിരം ക്ലബിലെത്തുന്ന 13-ാം താരമാണ് കോലി. 

Scroll to load tweet…