ദുബായ്: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്‍ നേടിയെങ്കിലും ഐസിസി ടെസ്റ്റ് ടീം റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 115 പോയന്റാണ് ഇന്ത്യയ്ക്കുള്ളത്. 111 പോയന്റുള്ള പാക്കിസ്ഥാന്‍ രണ്ടാം സ്ഥാനത്താണ്. ഓസ്ട്രേലിയ ആണ് മൂന്നാമത്.

ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിലെ ആദ്യ പത്തിൽ ഇന്ത്യയിൽ നിന്ന് അജിങ്ക്യ രഹാനെ മാത്രമാണുളളത്. 825 പോയിന്റുമായി ആറാം സ്ഥാനത്താണ് രഹാനെ. 906 പോയിന്റുമായി ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തി.

വെസ്റ്റിൻഡീസിനെതിരായ മികച്ച പ്രകടനത്തോടെ യൂനിസ് ഖാൻ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ജോ റൂട്ട്, ഹാഷിം അംല, കെയ്ൻ വില്യംസൺ എന്നിവരാണ് മൂന്ന് മുതൽഅഞ്ച് വരെ സ്ഥാനങ്ങളിൽ. ബൗളർമാരിൽ ആ‌‍ർ അശ്വിനാണ് ഒന്നാം സ്ഥാനത്ത്.

ഡെയ്ൽ സ്റ്റെയ്ൻ, ജയിംസ് ആൻഡേഴ്സൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഏഴാം റാങ്കിലുള്ള രവീന്ദ്ര ജഡേജയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ ബൗളർ.