ഓസ്‌ട്രേലിയയേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടും ഇന്ത്യ തോറ്റു എന്നതാണ് വീരുവിനെ രസിപ്പിച്ചത്. ഓസ്‌ട്രേലിയയുടെ സ്‌കോര്‍ ജിഎസ്‌ടി ഉള്‍പ്പെടെയാണോ എന്ന് വീരു സരസമായി ചോദിക്കുന്നു...

ദില്ലി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യ നാല് റണ്‍സിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. മഴ തടസപ്പെടുത്തിയ കളിയില്‍ അവസാന ഓവര്‍വരെ പൊരുതി പരാജയം സമ്മതിച്ചെങ്കിലും ഇന്ത്യയുടെ പോരാട്ടവീര്യത്തെ മിക്ക ആരാധകരും പ്രശംസിച്ചു. വെടിക്കെട്ട് ട്വീറ്റുകള്‍ക്ക് പേരുകേട്ട മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും ഇന്ത്യയുടെ തോല്‍വിയെ കുറിച്ച് പ്രതികരിച്ചു. 

ഓസ്‌ട്രേലിയയേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടും ഇന്ത്യ തോറ്റു എന്നതാണ് വീരുവിനെ രസിപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് സ്‌കോര്‍ 158ല്‍ നില്‍ക്കുമ്പോള്‍ മഴ പെയ്യുകയായിരുന്നു. ഇതോടെ മഴനിയമപ്രകാരം വിജയലക്ഷ്യം 17 ഓവറില്‍ 174 റണ്‍സായി പുനര്‍നിര്‍ണയിക്കപ്പെട്ടു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് 17 ഓവറില്‍ 169 റണ്‍സ് മാത്രമാണ് എടുക്കാനായത്. ശിഖര്‍ ധവാന്‍ 76 റണ്‍സ് എടുത്തിട്ടും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. 

Scroll to load tweet…

ഓസ്‌ട്രേലിയയുടെ സ്‌കോര്‍ ജിഎസ്‌ടി ഉള്‍പ്പെടെയാണോ എന്നും വീരു സരസമായി ചോദിച്ചു. എന്നാല്‍ മത്സരം ത്രില്ലിങ്ങായിരുന്നു എന്ന് വീരു വ്യക്തമാക്കി.