മൂന്നാം ടി20 നാളെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്ക് ജയിച്ചേ മതിയാകൂ. എന്നാല്‍ ബാറ്റ്സ്‌മാന്‍മാരുടെ ഫോം ഇന്ത്യക്ക് ആശങ്ക...
സിഡ്‌നി: ഇന്ത്യ- ഓസ്ട്രേലിയ ട്വന്‍റി20 പരമ്പരയിലെ നിർണായക മൂന്നാം മത്സരം നാളെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. ആദ്യ കളിയിൽ ഓസീസ് ജയിച്ചപ്പോൾ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. പരുക്കേറ്റ ബില്ലി സ്റ്റാൻലേക്കിന് പകരം മിച്ചൽ സ്റ്റാർക്കിനെ ഓസ്ട്രേലിയ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശീലനത്തിനിടെയാണ് ബില്ലിക്ക് പരുക്കേറ്റത്.

2016 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് സ്റ്റാർക്ക് ട്വന്‍റി20 ടീമിലെത്തുന്നത്. സിഡ്നിയിൽ ജയിച്ചാൽ ഓസീസിന് പരമ്പര സ്വന്തമാക്കാം. ഇതേസമയം പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ത്യക്ക് ജയിച്ചേ തീരൂ. ബൗളർമാർ ഭേദപ്പെട്ട് പന്തെറിയുന്നുണ്ടെങ്കിലും ബാറ്റ്സ്മാൻമാരുടെ മോശം പ്രകടനമാണ് ഇന്ത്യയുടെ ആശങ്ക.
