കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത പുറത്ത്. നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിന്‍റെ ടിക്കറ്റ് വിൽപ്പന തിയതി പുറത്ത്. പേടിഎം വഴി ടിക്കറ്റുകള്‍ സ്വന്തമാക്കാം...

തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിന്‍റെ ടിക്കറ്റ് വിൽപ്പന ഈ മാസം പതിനേഴ് മുതൽ. പേടിഎം വഴിയാണ് ടിക്കറ്റ് വില്‍പന നടക്കുക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നവംബര്‍ ഒന്നിന് കാര്യവട്ടം സ്പോർട്സ് ഹബ്ബിലാണ് മത്സരം. ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ അഞ്ചാമത്തെ മത്സരമാണിത്. കഴിഞ്ഞ വര്‍ഷം ന്യൂസീലാന്‍ഡിനെതിരെ നടന്ന ടി20 മത്സരത്തിന് ശേഷം ഇതാദ്യമായാണ് കാര്യവട്ടത്ത് അന്താരാഷ്ട്ര മത്സരം വരുന്നത്.