മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചുകൊണ്ട് മൂന്നാം ടി20യുടെ ടിം പ്രഖ്യാപനം. ബേസിൽ തമ്പിയെ അവസാന ഇലവനിൽ ഉള്‍പ്പെടുത്തിയില്ല. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശര്‍മ്മ ബൗളിംഗ് തെരഞ്ഞെടുത്തു. അതേസമയം വാഷിങ്ടൺ സുന്ദര്‍ ഇന്ത്യയ്‌ക്കുവേണ്ടി അരങ്ങേറ്റ മൽസരം കളിക്കുന്നുണ്ട്. ഇതുകൂടാതെ, കഴിഞ്ഞ മൽസരങ്ങളിൽ ഇല്ലാതിരുന്ന മൊഹമ്മദ് സിറാജ് ടീമിലെത്തിയിട്ടുണ്ട്. ഇതോടെ, ഈ പരമ്പരയിൽ അവസരം കിട്ടാതെപോയ താരമായി ബേസിൽ തമ്പി മാറി. ബൂംറയ്‌ക്ക് പകരമാണ് സിറാജ് ടീമിലെത്തിയത്. ചഹലിന് പകരക്കാരനായാണ് വാഷിങ്ടണ്‍ സുന്ദര്‍ ടീമിലെത്തിയത്. ആദ്യ രണ്ടു മൽസരങ്ങളും ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരാനാണ് വാംഖഡെയിൽ ഇറങ്ങുന്നത്. അതേസമയം ആശ്വാസജയം നേടുകയാണ് ശ്രീലങ്കയുടെ ലക്ഷ്യം.