ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ അവസാന മത്സരം നാളെ തുടങ്ങും. ദില്ലിയിലാണ് മത്സരം. ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചപ്പോള്‍, രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സ് ജയം സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ ഒന്‍പതാം പരന്പര വിജയത്തിലൂടെ ലോക റെക്കോര്‍ഡിനൊപ്പം എത്താനാണ് ഇന്ത്യയുടെ ശ്രമം. 2005നും 2008നും ഇടയിൽ ഒമ്പത് പരന്പരകള്‍ തുടര്‍ച്ചയായി ജയിച്ച ഓസ്ട്രേലിയന്‍ ടീമിന്‍റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്. പരിക്കേറ്റ സ്പിന്നര്‍ രംഗണ ഹെരാത്ത് പിന്മാറിയത് ശ്രീലങ്കയെ കൂടുതൽ ദുര്‍ബലമാക്കും.
