നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടം. 200-ാം ഏകദിനത്തില്‍ ഹിറ്റ്‌മാന് നിരാശ. ഏകദിന ക്രിക്കറ്റില്‍ അരങ്ങേറി ശുഭ്‌മാന്‍ ഗില്‍.
ഹാമില്‍ട്ടണ്‍: ബോള്‍ട്ട് തുടക്കത്തിലെ ആഞ്ഞടിച്ചപ്പോള്‍ കിവീസിനെതിരെ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് മോശം തുടക്കം. ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ എട്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായി. ആറാം ഓവറിലെ അഞ്ചാം പന്തില്‍ ധവാനെ(13) ബോള്‍ട്ട് എല്‍ബിയില്‍ പുറത്താക്കി. എട്ടാം ഓവറിലെ അവസാന പന്തില്‍ നായകന്‍ രോഹിത് ശര്‍മ്മയെ(7) ബോള്‍ട്ട് സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. 200-ാം ഏകദിനത്തില്‍ തിളങ്ങാന്‍ ഹിറ്റ്‌മാനായില്ല.
പത്ത് ഓവറുകള്‍ പിന്നിടുമ്പോള്‍ അരങ്ങേറ്റക്കാരന്‍ ശുഭ്മാന്‍ ഗില്ലും(7) അമ്പാട്ടി റായുഡുവുമാണ് ക്രീസില്‍. പേസര്‍ മുഹമ്മദ് ഷമിക്ക് പകരം ഖലീല്‍ അഹമ്മദും ഇന്ത്യന്‍ ടീമിലെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എം എസ് ധോണി നാലാം ഏകദിനത്തിലും കളിക്കുന്നില്ല. പകരം ദിനേശ് കാര്‍ത്തിക്ക് വിക്കറ്റിന് പിന്നില്‍ ഗ്ലൗസണിയും. കഴിഞ്ഞ മത്സരത്തില്‍ ഫോം തെളിയിച്ച ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ നിലനിര്‍ത്തി. കഴിഞ്ഞ മത്സരത്തില്‍ നിന്ന് മറ്റ് മാറ്റങ്ങളില്ല. ആദ്യ മൂന്ന് ഏകദിനങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.
