കട്ടക്ക്: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട തുടക്കം. ഒരു വിക്കറ്റ് നഷ്ടമായെങ്കിലും പവര്‍പ്ലേ ഓവറുകളിൽനിന്ന് 50 റണ്‍സെടുക്കാൻ ഇന്ത്യയ്‌ക്ക് സാധിച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോള്‍ 10 ഓവറിൽ ഒന്നിന് 85 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 50 റണ്‍സോടെ കെ എൽ രാഹുലും 15 റണ്‍സോടെ ശ്രേയസ് അയ്യരുമാണ് ക്രീസിലുള്ളത്. ക്യാപ്റ്റൻ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്. 17 റണ്‍സെടുത്ത രോഹിതിനെ മാത്യൂസാണ് പുറത്താക്കിയത്. ടി20 ക്രിക്കറ്റിൽ 1500 റണ്‍സെന്ന നേട്ടം കൈവരിച്ചാണ് രോഹിത് ക്രീസ് വിട്ടത്. കോലിയ്‌ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരവും ലോകത്ത് പതിന്നാലാമത്തെ ക്രിക്കറ്ററുമാണ് രോഹിത് ശര്‍മ്മ

ഏഴാമത്തെ ഓവറിൽ കെഎൽ രാഹുലിനെ പുറത്താക്കിയെന്ന് തോന്നിച്ചെങ്കിൽ ഡിആര്‍എസിലൂടെ എൽബിഡബ്ല്യൂ അതിജീവിക്കാൻ ഇന്ത്യ ഓപ്പണര്‍ക്കായി. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിന് അയയ്‌ക്കുകയായിരുന്നു. മലയാളി താരം ബേസിൽ തമ്പിക്ക് അന്തിമ ഇലവനിൽ ഇടംനേടാനായില്ല.