മൊഹാലി: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം. ഫോമില്‍ തിരിച്ചെത്തിയ ഓപ്പണര്‍ ശിഖര്‍ ധവാനും(68) രോഹിത് ശര്‍മ്മയും(61*) അര്‍ദ്ധസെഞ്ചുറി കണ്ടെത്തി. ശിഖര്‍ ധവാന്‍റെ ഏകദിനത്തിലെ 23-ാം അര്‍ദ്ധ ശതകവും രോഹിതിന്‍റേത് 35-ാം അര്‍ദ്ധശതകവുമാണ്. സചിത്ത് പതിരണയുടെ പന്തില്‍ തിരിമന്നെക്ക് ക്യാച്ച് നല്‍കിയാണ് ധവാന്‍ ഗ്യാലറിയിലേക്ക് മടങ്ങിയത്.

ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 27 ഓവറില്‍ 153/1 എന്ന നിലയില്‍ ഭദ്രമാണ് ഇന്ത്യ. 61 റണ്‍സുമായി രോഹിതും 21 റണ്‍സെടുത്ത് ശ്രേയസ് അയ്യരുമാണ് ക്രീസില്‍.ആദ്യ മത്സരത്തില്‍ ദയനീയമായി തോറ്റ ഇന്ത്യക്ക് പരമ്പരയില്‍ തിരിച്ചെത്താന്‍ വിജയം അനിവാര്യമാണ്. പുതുമുഖതാരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തിയപ്പോള്‍ അജിങ്ക്യ രഹാനയെ ഇക്കുറിയും മാനേജ്മെന്‍റ് വീണ്ടും തഴഞ്ഞു.