കട്ടക്ക്: ശ്രീലങ്കക്കെതിരായ ആദ്യ ട്വന്‍റി20 മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ലങ്ക ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ ലോകേഷ് രാഹുല്‍ ഓപ്പണറായി തിരിച്ചെത്തി. ജയ്ദേവ് ഉനദ്കട്ട് ഇടം നേടിയപ്പോള്‍ മലയാളി താരം ബേസില്‍ തമ്പിക്ക് ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചില്ല. ശ്രീലങ്കക്കെതിരെ മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

കട്ടക്കിലെ പിച്ചില്‍ റണ്ണൊഴുകും എന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ നേടിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഇരുടീമും ഇതിന് മുമ്പ് 11 ട്വന്‍റി 20യില്‍ ഏറ്റുമുട്ടിയപ്പോള്‍ ഏഴില്‍ ഇന്ത്യയും നാലില്‍ ലങ്കയും വിജയിച്ചു. കട്ടക്കില്‍ ഇതിന് മുമ്പ് കളിച്ചപ്പോള്‍ ഇന്ത്യ തോറ്റിരുന്നു. വെള്ളിയാഴ്ച ഇന്‍ഡോറിലും ഞ‌ായറാഴ്ച മുംബൈയിലുമാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍. 

ടീം ഇന്ത്യ: രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, എം.എസ് ധോണി, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, ജയദേവ് ഉനദ്കട്ട്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ഭൂംമ്ര, യശ്വേന്ദ്ര ചഹല്‍