മത്സരം 8.20ന് ആരംഭിക്കും

കൊളംബോ: ത്രിരാഷ്ട്ര ട്വന്റി-20യില്‍ ശ്രീലങ്കയ്ക്കെതിരെ നിര്‍ണായക പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്ത. മഴമൂലം വൈകിയ മത്സരം 8.20ന് ആരംഭിക്കും. കൃത്യം 8.05ന് ടോസ് എടുക്കും എന്ന് മാച്ച് റഫറി അറിയിച്ചിട്ടുണ്ട്. ഏഴ് മണിക്ക് തുടങ്ങേണ്ടിയിരുന്ന മത്സരമാണ് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കനത്ത മഴമൂലം ഒരു മണിക്കൂറിലധികം വൈകിയത്.

ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും ഓരോ ജയങ്ങള്‍ വീതം നേടി പോയന്റ് പട്ടികയില്‍ തുല്യത പാലിക്കുകയാണ്. ഇന്ത്യക്കെതിരെയും ബംഗ്ലാദേശിനെതിരെയും മികച്ച സ്കോര്‍ ഉയര്‍ത്തിയതിനാല്‍ ശ്രീലങ്കയ്ക്ക് നെറ്റ് റണ്‍റേറ്റില്‍ മുന്‍തൂക്കമുണ്ട്. ഇന്ന് ലങ്കക്കെതിരെ ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാമതെത്താമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് മേലാണ് മഴ കരിനിഴല്‍ വീഴ്‌ത്തിയിരിക്കുന്നത്.