ഇന്ത്യ- ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന് നടക്കും. കാന്‍ഡിയിൽ ഉച്ചക്ക് 2.30നാണ് മത്സരം തുടങ്ങുന്നത്. ആദ്യ ഏകദിനത്തിൽ ധവാന്‍റെയും കോലിയുടെയും ബാറ്റിംഗ് കരുത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റിന്‍റെ തകർപ്പൻ ജയം നേടിയിരുന്നു. ടെസ്റ്റ് പരന്പരയ്ക്ക് പിന്നാലെ ഏകദിനത്തിലും വൻ തോൽവി ഒഴിവാക്കുകയാണ് ലങ്കയുടെ ഏറ്റവും വലിയ വെല്ലുവിളി. പരന്പരയിൽ അഞ്ച് ഏകദിനങ്ങളാണുള്ളത്.