ഇന്ത്യ വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന് വിശാഖപ്പട്ടണത്ത് നടക്കും. ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ സന്ദര്‍ശകരെ ആശങ്കപ്പെടുത്തുന്നുണ്ട് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ കരുത്ത്.

വിശാഖപ്പട്ടണം: ഇന്ത്യ വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന് വിശാഖപ്പട്ടണത്ത് നടക്കും. ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ സന്ദര്‍ശകരെ ആശങ്കപ്പെടുത്തുന്നുണ്ട് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ കരുത്ത്. ആഴമേറിയ ബാറ്റിങ് നിരയെ കുറിച്ച് തന്നെയാണ് ബ്രയാന്‍ ലാറ പറഞ്ഞത്, ഗോഹട്ടിയില്‍ 400 റണ്‍സടിച്ചാലും വിന്‍ഡീസിന് ജയിക്കാനാവില്ലായിരുന്നുവെന്ന്. ഇന്ത്യയുടെ ബാറ്റിങ് നിര തന്നെയാണ് വിന്‍ഡീസിന്റെ തലവേദന. 

പ്രത്യേകിച്ചും രോഹിത് ശര്‍മ- വിരാട് കോലി കൂട്ടുകെട്ടിനെ. 81 റണ്‍സ് കൂടി നേടിയാല്‍ 10000 റണ്‍സ് ക്ലബ്ബിലെത്തുന്ന അതിവേഗക്കാരനായി സച്ചിന്റെ റെക്കോഡ് തകര്‍ക്കാന്‍ കോലിക്ക് കഴിയും. മധ്യനിര കഴിഞ്ഞ മത്സരത്തില്‍ പരീക്ഷിക്കപ്പെടാഞ്ഞതിനാല്‍, ബാറ്റ്‌സ്മാന്മാരില്‍ മാറ്റത്തിന് സാധ്യതയില്ല. 

ഗോഹട്ടിയില്‍ പേസര്‍മാര്‍ തല്ല് വാങ്ങിയതിനാല്‍ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്തുന്നതും ഇന്ത്യ പരിഗണിച്ചേക്കും. ബാറ്റ്‌സ്മാന്മാര്‍ തിളങ്ങിയെങ്കിലും ബൗളിംഗ് നിരക്ക് റണ്ണൊഴുക്ക് തടയാനാകാത്തതാണ് വിന്‍ഡീസിന്റെ പ്രശ്‌നം. രാത്രി മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുള്ളതിനാല്‍ ടോസ് നേടുന്നവര്‍ ഫാല്‍ഡിങ് തെരഞ്ഞെടുത്തേക്കും. വിശാഖപ്പട്ടണത്ത് അവസാനം നടന്ന ഏഴ് ഏകദിനത്തിലും ടോസ് നേടിയവാരണന്‍് വിജയിച്ചത്.