കാന്‍ഡി: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ന് കാന്‍ഡിയില്‍ തുടക്കമാവും. ആദ്യ രണ്ട് ടെസ്റ്റും ആധികാരികമായി ജയിച്ച ഇന്ത്യ പരമ്പര തൂത്തൂവാരാനാണ് ഇറങ്ങുന്നത്. ഇന്ത്യയുടെ ബാറ്റിംഗ് ബൗളിംഗ് കരുത്തിന് മറുപടി നല്‍കാന്‍ ആദ്യ രണ്ട് ടെസ്റ്റിലും ലങ്കയ്ക്ക് കഴിഞ്ഞില്ല. വെറ്ററന്‍ സ്പിന്നര്‍ രംഗണ ഹെറാത്തിന് വിശ്രമം നല്‍കിയതോടെ ലങ്കന്‍ ബൗളിംഗ് കൂടുതല്‍ ദുര്‍ബലമാവും.നുവാന്‍ പ്രദീപിനും അസേല ഗുണരത്‌നെയ്ക്കും പരുക്കേറ്റതും ലങ്കയ്ക്ക് തിരിച്ചടിയാവും. കൊളംബോ ടെസ്റ്റിലെ മോശം പെരുമാറ്റത്തിന് വിലക്ക് നേരിടുന്ന രവീന്ദ്ര ജഡേജ കളിക്കില്ല. ജഡേജയ്‌ക്ക് പകരം അക്ഷര്‍ പട്ടേല്‍ കളിച്ചേക്കും.