അമ്പയറുടെ തീരുമാനം പുനപരിശോധിക്കാന്‍ ടീമുകള്‍ക്ക് അവസരം നല്‍കുന്ന സിസിഷന്‍ റിവ്യൂ സിസ്റ്റം അഥവാ ഡി ആര്‍ എസ് നടപ്പാക്കേണ്ടെന്ന നിലപാടിലായിരുന്നു ഇതുവരെ ബിസിസിഐ. ബിസിസിഐ ഒഴികെ ഒട്ടുമിക്ക ക്രിക്കറ്റ് ബോര്‍ഡുകളും ഡീആര്‍എസിന് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
ഒടുവിലിതാ ബിസിസിഐയും ഡിആര്‍എസിനെ അംഗീകരിക്കുകയാണ്. ഈ വര്‍ഷം നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഡിആര്‍എസ് ഉപയോഗിക്കാന്‍ ബിസിസഐ തീരുമാനിച്ചു. പരീക്ഷണാര്‍ത്ഥമാണ് പരമ്പരയില്‍ ഡിആര്‍എസ് ഉപയോഗിക്കുന്നത്. ഡിആര്‍എസിലെ എല്ലാ സാങ്കേതിക വിദ്യ ഇംഗ്ലണ്ടിനെതിരായ പരന്പരയില്‍ ഉപയോഗിക്കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് അനുരാഗ് താക്കൂര്‍ പറഞ്ഞു.
2011ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഡിആര്‍എസ് ഉപയോഗിച്ചിരുന്നെങ്കിലും അമ്പയറുടെ എല്‍ബിഡബ്യൂ തീരുമാനങ്ങള്‍ക്ക് പുനപരിശോധന നല്‍കാന്‍ അനുമതി ഉണ്ടായിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം ഡിആര്‍എസ് വിലിയിരുത്തും .പരീക്ഷണം വിജയമെന്ന് കണ്ടാല്‍ തുടര്‍ പരമ്പരകളില്‍ ഡിആര്‍എസ് ഉപയോഗിക്കും.
നിലവില്‍ ഇന്ത്യ പങ്കെടുക്കുന്ന പരമ്പരകളില്‍ ഫീല്‍ഡ് അംപയറുടെ തീരുമാനം തെറ്റെന്ന് തോന്നിയാല്‍ പുനപരിശോധിക്കാന്‍ ടീമുകള്‍ക്ക് അവസരമില്ല. ഡി ആര്‍ എസ് നടപ്പിലാക്കുന്നതോടെ അംപയറുടെ തീരുമാനം തേഡ് അംപയര്‍ വഴി ചോദ്യം ചെയാന്‍ ടീമുകള്‍ക്കാകും.
