ഇന്ത്യന്‍ അണ്ടര്‍ 16 ടീമിന് തോല്‍വിയോടെ തുടക്കം
ബെയ്ജിംഗ്: ലോകകപ്പ് ഫുട്ബോളിനിടെ വമ്പന് പ്രതീക്ഷകളുമായി ഇറങ്ങിയ ഇന്ത്യന് അണ്ടര് 16 ടീമിന് തോല്വി. ചതുര്രാഷ്ട്ര ടൂര്ണമെന്റിലെ ആദ്യ മത്സരത്തില് ആതിഥേയരായ ചൈനയോടാണ് ഇന്ത്യന് കുട്ടിപ്പട ഒരു ഗോളിന്റെ തോല്വി വഴങ്ങിയത്.
എഎഫ്സി അണ്ടര്16 ടൂര്ണമെന്റിനുള്ള പരിശീലനമാണ് ഇന്ത്യക്ക് ഈ ടൂര്ണമെന്റ്. സെപ്റ്റംബറില് നടക്കുന്ന ടൂര്ണമെന്റിനായി വിദേശ രാജ്യങ്ങളില് പരിശീലനം നടത്തിയാണ് ഇന്ത്യ തയാറെടുക്കുന്നത്. ചൈനയെ കൂടാതെ തായ്ലന്ഡ്, മലേഷ്യ എന്നിവരുമായി ഇന്ത്യ ചതുര്രാഷ്ട്ര ടൂര്ണമെന്റില് മാറ്റുരയ്ക്കും.
