. 4ന് 104 റൺസെന്ന നിലയിൽ ബാറ്റിംഗിനിറങ്ങിയ ഓസീസിന് ട്രാവിസ് ഹെഡിന്‍റെ വിക്കറ്റാണ് ഇന്ന് നഷ്ടമായത്. ഇശാന്ത് ശർമ്മയ്ക്കാണ് വിക്കറ്റ്
അഡ്‍ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യക്ക് ജയ പ്രതീക്ഷ. 323 റൺസ് വിജയ ലക്ഷ്യം പിന്തുടരുന്ന ഓസീസിന് അഞ്ച് വിക്കറ്റ് നഷ്ടമായി. 4ന് 104 റൺസെന്ന നിലയിൽ ബാറ്റിംഗിനിറങ്ങിയ ഓസീസിന് ട്രാവിസ് ഹെഡിന്‍റെ വിക്കറ്റാണ് ഇന്ന് നഷ്ടമായത്. ഇശാന്ത് ശർമ്മയ്ക്കാണ് വിക്കറ്റ്. ഷമിയും അശ്വിനും രണ്ട് വിക്കറ്റ് വീതം നേടി. അവസാന ദിവസമായ ഇന്ന് ഓസീസിന് ജയിക്കാൻ അഞ്ച് വിക്കറ്റ് ശേഷിക്കെ 190 റൺസ് കൂടി വേണം.
