തുടര്‍ച്ചയായ മൂന്നാം ട്വന്റി-20യിലും ബാറ്റിംഗില്‍ ദുരന്തമായതോടെ റിഷഭ് പന്തിനെതിരെ വിമര്‍ശനവും പരിഹാസവുമായി ആരാധകര്‍. ഓസ്ട്രേലിയക്കെതിരായ മൂന്ന് ട്വന്റി-20 മത്സരങ്ങളില്‍ ബാറ്റിംഗിനിറങ്ങിയ രണ്ടിലും പന്തിന് കാര്യമായൊന്നും ചെയ്യാനായിരുന്നില്ല.
സിഡ്നി: തുടര്‍ച്ചയായ മൂന്നാം ട്വന്റി-20യിലും ബാറ്റിംഗില്‍ ദുരന്തമായതോടെ റിഷഭ് പന്തിനെതിരെ വിമര്‍ശനവും പരിഹാസവുമായി ആരാധകര്‍. ഓസ്ട്രേലിയക്കെതിരായ മൂന്ന് ട്വന്റി-20 മത്സരങ്ങളില്‍ ബാറ്റിംഗിനിറങ്ങിയ രണ്ടിലും പന്തിന് കാര്യമായൊന്നും ചെയ്യാനായിരുന്നില്ല.
ആദ്യമത്സരത്തില്‍ നിര്‍ണായക സമയത്ത് അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായ പന്ത് മുന്‍ താരങ്ങളുടെ അടക്കം വിമര്‍ശനം ഏറ്റു വാങ്ങിയപ്പോള്‍ മൂന്നാം മത്സരത്തില്‍ റണ്‍റേറ്റ് ഉയര്‍ത്തേണ്ട ഘട്ടത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.
ധോണിയുടെ പകരക്കാരനായി ട്വന്റി-20 ടീമിലെത്തിയ പന്തില്‍ നിന്ന് വിന്‍ഡീസിനെതിരെ നേടിയ അര്‍ധസെഞ്ചുറി ഒഴിച്ചാല്‍ ഇതുവരെ മറ്റൊരു മികവുറ്റ ഇന്നിംഗ്സ് ആരാധകര്‍ക്ക് കാണാനായിട്ടില്ല.
മൂന്നാം മത്സരത്തില്‍ ബാറ്റിംഗില്‍ ദയനീയമായി പരാജയപ്പെട്ടതോടെ ഇതിനേക്കാള്‍ ഭേദം ധോണി തന്നെയാണെന്ന വിമര്‍ശനവുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ധോണിയെയോ ഇഷാന്‍ കിഷനെയോ പന്തിന് പകരം കളിപ്പിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
