പരമ്പരയിൽ സാധ്യത നിലനിര്‍ത്താന്‍ വിരാടിനും സംഘത്തിനും ജയം അനിവാര്യമാണ്. സ്പിന്നര്‍ ചഹലിനെ ടീമിൽ ഉള്‍പ്പെടുത്താനാണ് സാധ്യത. നായകന്‍ വിരാട് കോലി ബാറ്റിംഗ് ക്രമത്തില്‍ മൂന്നാം നന്പറിലേക്ക് മടങ്ങിയെത്തുമെന്നും സൂചനയുണ്ട്

മെല്‍ബണ്‍: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്‍റി 20 പരന്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. മെൽബണില്‍ ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 1.20 നാണ് കളി തുടങ്ങുന്നത്. ആദ്യ മത്സരത്തിലെ ജയം ആവര്‍ത്തിച്ചാൽ ഓസീസിന് പരമ്പര സ്വന്തമാക്കാം. മറുവശത്ത് ഇന്ത്യക്ക് ജീവന്‍ മരണ പോരാട്ടമാണ്.

പരമ്പരയിൽ സാധ്യത നിലനിര്‍ത്താന്‍ വിരാടിനും സംഘത്തിനും ജയം അനിവാര്യമാണ്. സ്പിന്നര്‍ ചഹലിനെ ടീമിൽ ഉള്‍പ്പെടുത്താനാണ് സാധ്യത. നായകന്‍ വിരാട് കോലി ബാറ്റിംഗ് ക്രമത്തില്‍ മൂന്നാം നന്പറിലേക്ക് മടങ്ങിയെത്തുമെന്നും സൂചനയുണ്ട്.