ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ പോരാട്ടംപോലും കാഴ്ചവെക്കാതെ കീഴടങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍താരങ്ങള്‍. പൊരുതാതെ കീഴടങ്ങിയ ഇന്ത്യന്‍ ടീം തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊളളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിവിഎസ്

ലണ്ടന്‍: ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ പോരാട്ടംപോലും കാഴ്ചവെക്കാതെ കീഴടങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍താരങ്ങള്‍. പൊരുതാതെ കീഴടങ്ങിയ ഇന്ത്യന്‍ ടീം തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊളളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞു. ബാറ്റ്സ്മാന്‍മാര്‍ ഇനിയെങ്കിലും സാഹചര്യത്തിനൊത്ത് കളിക്കുമെന്നാണ് പ്രതീക്ഷയെന്നും ലക്ഷ്മണ്‍ വ്യക്തമാക്കി.

Scroll to load tweet…

വിജയത്തില്‍ ഇംഗ്ലണ്ട് ടീമിനെ അഭിനന്ദിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എല്ലാ മേഖലകളിലും മികവിലേക്കുയര്‍ന്നാലെ കോലിപ്പടക്ക് അടുത്ത ടെസ്റ്റിലെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനാവൂവെന്നും വ്യക്തമാക്കി.

Scroll to load tweet…

അതേസമയം, വാക്കുകള്‍ മയപ്പെടുത്താതെയായിരുന്നു വീരേന്ദര്‍ സെവാഗിന്റെ പ്രതികരണം. ടീം തോല്‍ക്കുമ്പോള്‍ അവരുടെ കൂടെ നില്‍ക്കണമെന്നുണ്ടെങ്കിലും പൊരുതുക പോലും ചെയ്യാതെ കീഴടങ്ങിയ ഈ ടീം തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് സെവാഗ് പറഞ്ഞു. തിരിച്ചുവരാനുള്ള ആത്മവിശ്വാസവും മന:ക്കരുത്തും ഈ ടീമിനുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും സെവാഗ് പറഞ്ഞു.

Scroll to load tweet…

അതേസമയം, പൊരുതാനുള്ള മനസ്സില്ലായ്മ തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് മുഹമ്മദ് കൈഫ് പറഞ്ഞു. ഇങ്ങനെ തോല്‍ക്കുന്നത് വേദനാജനകമാണ്. ഒരു ബാറ്റ്സ്മാനും ആത്മവിശ്വാസമില്ലായിരുന്നുവെന്നും കൈഫ് കുറിച്ചു.

Scroll to load tweet…

ടീം ഇന്ത്യയുടെ മോശം പ്രകടനത്തിനെതിരെ കമന്റേറ്ററായ ഹര്‍ഷ ഭോഗ്‌ലെയും രംഗത്തെത്തി. വിദേശപിച്ചുകളില്‍ കളിക്കുമ്പോള്‍ ന്യൂബോള്‍ നേരിടുക എന്നത് പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഓപ്പണര്‍മാര്‍ തുടക്കത്തിലെ പുറത്തായതോടെ മധ്യനിരക്കുമേല്‍ സമ്മര്‍ദ്ദമേറി. ഓപ്പണര്‍മാരില്‍ നിന്ന് ഇന്ത്യക്ക് ഒന്നും കിട്ടിയില്ലെന്നും ഭോഗ്‌ലെ പറഞ്ഞു.

Scroll to load tweet…