15നായിരുന്നു രോഹിത് ശര്‍മ യോ യോ ടെസ്റ്റിന് എത്തേണ്ടിയിരുന്നത്. എന്നാല്‍ പരസ്യ കരാറുകള്‍ പൂര്‍ത്തിക്കരിക്കേണ്ടതിനാല്‍ 15ന് രോഹിത് എത്തിയിരുന്നില്ല.

മുംബൈ: രണ്ട് ദിവസത്തെ സസ്പെന്‍സിനുശേഷം രോഹിത് ശര്‍മ യോ യോ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി. യോ യോ ടെസ്റ്റില്‍ വിജയിക്കാന്‍ വേണ്ട 16.1 സ്കോര്‍ താന്‍ നേടിയതായി നേടിയതായി രോഹിത് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്. യോ യോ പാസായി, അയര്‍ലന്‍ഡില്‍ കാണാം എന്നായിരുന്നു തന്റെ ചിത്രത്തിന് രോഹിത് നല്‍കിയ അടിക്കുറിപ്പ്.

15നായിരുന്നു രോഹിത് ശര്‍മ യോ യോ ടെസ്റ്റിന് എത്തേണ്ടിയിരുന്നത്. എന്നാല്‍ പരസ്യ കരാറുകള്‍ പൂര്‍ത്തിക്കരിക്കേണ്ടതിനാല്‍ 15ന് രോഹിത് എത്തിയിരുന്നില്ല. 17ന് ടെസ്റ്റിന് ഹാജരായപ്പോഴാകട്ടെ ടെസ്റ്റ് പാസാവാനുള്ള മിനിമം സ്കോറായ 16.1 നേടുന്നതില്‍ രോഹിത് പരാജയപ്പെട്ടു. 19നായിരുന്നു യോ യോ ടെസ്റ്റില്‍ കായികക്ഷമത തെളിയിക്കേണ്ട അവസാന തീയതി. എന്നാല്‍ അതിനു മുമ്പ് രണ്ടാം അവസരത്തില്‍ തന്നെ രോഹിത് ടെസ്റ്റ് പാസായി. ഇതോടെ രോഹിത് ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ട് ടീമിലേക്ക് പോകുന്ന കാര്യത്തിലും തീരുമാനമായി.

View post on Instagram

നേരത്തെ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ അംബാട്ടി റായിഡുവിനെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സുരേഷ് റെയ്നയായിരുന്നു പകരം ടീമിലിടം നേടിയത്. ഇന്ത്യന്‍ എ ടീം അംഗമായ മലയാളി താരം സഞ്ജു സാംസണും യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ നിന്ന് പുറത്തായിരുന്നു. ഇഷാന്‍ കിഷനാണ് സഞ്ജുവിന് പകരം എ ടീമിലെത്തിയത്. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് അയര്‍ലന്‍ഡുമായി ഇന്ത്യ ഏകദിന മത്സരങ്ങളില്‍ കളിക്കും.