ജേസണ്‍ റോയ്, അലക്സ് ഹെയില്‍സ്, ഓയിന്‍ മോര്‍ഗന്‍, ജോണി ബെയര്‍സ്റ്റോ, ലിയാം പ്ലങ്കറ്റ് എന്നിവരാണ് ധോണിയുടെ കൈകളില്‍ ഒതുങ്ങിയത്.
ലണ്ടന്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20യില് എം എസ് ധോണിക്ക് അപൂര്വ റെക്കോര്ഡ്. വിക്കറ്റിന് പിന്നില് അഞ്ച് ക്യാച്ചുകളുമായി ധോണി ട്വന്റി-20യില് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിക്കറ്റ് കീപ്പറായി. ഒരിന്നിംഗ്സില് നാലു ക്യാച്ചുകളെടുത്തിട്ടുള്ള ഓസ്ട്രേലിയയുടെ ആദം ഗില്ക്രിസ്റ്റിന്റെ റെക്കോര്ഡാണ് ധോണി മറികടന്നത്.
ജേസണ് റോയ്, അലക്സ് ഹെയില്സ്, ഓയിന് മോര്ഗന്, ജോണി ബെയര്സ്റ്റോ, ലിയാം പ്ലങ്കറ്റ് എന്നിവരാണ് ധോണിയുടെ കൈകളില് ഒതുങ്ങിയത്.
ഇതിനു പുറമെ ട്വന്റി-20യില് 50 ക്യാച്ചുകള് സ്വന്തമാക്കുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടവും ധോണി സ്വന്തം പേരിലാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിക്കറ്റ് കീപ്പറാണ് ധോണി. 34 ക്യാച്ചുകളെടുത്തിട്ടുള്ള വെസ്റ്റ് ഇന്ഡീസിന്റെ ദിനേശ് രാംദിന് ധോണിക്ക് ബഹുദൂരം പിന്നിലാണ്.

ട്വന്റി-20യില് ഏറ്റവും കൂടുതല് സ്റ്റംപിംഗുകളുടെ റെക്കോര്ഡും 37കാരനായ ധോണിയുടെ പേരിലാണ്. 93 മത്സരങ്ങളില് നിന്ന് 34 സ്റ്റംപിംഗുകളാണ് ധോണിയുടെ പേരിലുള്ളത്.
