കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിച്ചത്. മത്സരശേഷം രോഹിത് തോല്‍വിയെ കുറിച്ച് രോഹിത് പറയുന്നതിങ്ങനെ...
ഹാമില്‍ട്ടണ്‍: വിരാട് കോലിയും എം എസ് ധോണിയുമില്ലാതെ ഇറങ്ങിയ ഇന്ത്യ ഹാമില്‍ട്ടണില്‍ ന്യൂസീലന്‍ഡിനോട് ദയനീയമായി തോല്‍ക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 92 റണ്‍സില്‍ പുറത്തായപ്പോള്‍ കിവികള്‍ എട്ട് വിക്കറ്റ് ബാക്കിനില്‍ക്കേ ജയത്തിലെത്തി. 10 ഓവറില്‍ 21 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ബോള്‍ട്ട് മിന്നലില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര കരിയുകയായിരുന്നു.
കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിച്ചത്. മത്സരശേഷം രോഹിത് തോല്‍വിയെ കുറിച്ച് രോഹിത് പറയുന്നതിങ്ങനെ. 'തങ്ങള്‍ ചില മോശം ഷോട്ടുകള്‍ കളിച്ചു. പന്ത് സ്വിങ് ചെയ്യുന്നത് എപ്പോഴും ബാറ്റ്സ്മാന്‍മാര്‍ക്ക് വെല്ലുവിളിയാണ്. എന്നാല്‍ അതിനെ നേരിടാനും മറികടക്കാനും കഴിയണം. രാജ്യത്തിനായി കളിക്കുമ്പോള്‍ കഴിവിന്‍റെ 100 ശതമാനവും നല്‍കാന്‍ ശ്രമിക്കണം. ഇന്ന് പാളിച്ചപ്പോള്‍ സംഭവിച്ചുവെന്നും' രോഹിത് തുറന്നുപറഞ്ഞു.
മികച്ച പ്രകടനം നടത്തിയ കിവീസ് ബൗളര്‍മാരെ രോഹിത് പ്രശംസിച്ചു. 'ഏറെക്കാലത്തിനിടയിലെ ഇന്ത്യയുടെ ഏറ്റവും മോശം ബാറ്റിംഗ് പ്രകടനത്തില്‍ ഒന്നാണിത്. മോശം പ്രകടനത്തിന് കാരണം തങ്ങള്‍ തന്നെയാണെന്നും രോഹിത് ശര്‍മ്മ മത്സരശേഷം പറഞ്ഞു. ഇതിനകം പരമ്പര കൈവിട്ട ന്യൂസീലന്‍ഡ് നാലാം ഏകദിനത്തില്‍ ശക്തമായി തിരിച്ചെത്തുകയായിരുന്നു.
