ടിവി ഷോയില്‍ തന്റെ ലൈംഗികാനുഭവങ്ങള്‍ തുറന്നുപറഞ്ഞ ഹര്‍ദ്ദിക്കിന്റെ പരാമര്‍ശങ്ങള്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഹര്‍ദ്ദിക്കിന്റെ പരാമര്‍ശങ്ങളുടെ ചുവടുപിടിച്ചാണ് ആരാധിക ഗ്യാലറിയില്‍ പ്ലക്കാര്‍ഡുമായി എത്തിയത്.

ഹാമില്‍ട്ടണ്‍: ടെലിവിഷന്‍ ചാറ്റ് ഷോ ആയ കോഫി വിത്ത് കരണിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വിലക്കിലായിരുന്ന ഹര്‍ദ്ദിക് പാണ്ഡ്യക്ക് ടീമില്‍ തിരിച്ചെത്തിയിട്ടും ആരാധകരുടെ ട്രോളില്‍ നിന്ന് രക്ഷയില്ല. ന്യൂസിലന്‍ഡിനെതിരെ വെള്ളിയാഴ്ച നടന്ന രണ്ടാം ട്വന്റി-20 മത്സരത്തിലായിരുന്നു ഗ്യാലറിയിലിരുന്ന ആരാധിക ഹര്‍ദ്ദിക്കിനോ ട്രോളിയത്.

ടിവി ഷോയില്‍ തന്റെ ലൈംഗികാനുഭവങ്ങള്‍ തുറന്നുപറഞ്ഞ ഹര്‍ദ്ദിക്കിന്റെ പരാമര്‍ശങ്ങള്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഹര്‍ദ്ദിക്കിന്റെ പരാമര്‍ശങ്ങളുടെ ചുവടുപിടിച്ചാണ് ആരാധിക ഗ്യാലറിയില്‍ പ്ലക്കാര്‍ഡുമായി എത്തിയത്. പാണ്ഡ്യയെ ട്രോളുന്ന പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ആരാധികയുടെ ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

Scroll to load tweet…

ടിവി ഷോയിലെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ബി.സി.സി.ഐ ഹര്‍ദ്ദിക് പാണ്ഡ്യക്കും സഹതാരം കെ എല്‍ രാഹുലിനും വിലക്കേര്‍പ്പെടുത്തുകയും ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരായ അന്വേഷണത്തിനായി ഓംബുഡ്‌സ്മാനെ നിയോഗിക്കണമെന്ന ബിസിസിഐ ഇടക്കാല ഭരണസമിതിയുടെ തീരുമാനം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

Scroll to load tweet…

ഇതിനിടെയാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ച് പാണ്ഡ്യയെ ഇന്ത്യന്‍ ടീമിലും രാഹുലിനെ ഇന്ത്യന്‍ എ ടീമിലും ഉള്‍പ്പെടുത്തിയത്. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ടീമില്‍ തിരിച്ചെത്തിയ ഹര്‍ദിക് മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.