ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 323 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് നല്ല തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 14 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയിലാണ്. 28 പന്തില്‍ 27 റണ്‍സുമായി രോഹിത് ശര്‍മയും 50 പന്തില്‍ 59 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് ക്രീസില്‍.

ഗുവാഹത്തി: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 323 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് നല്ല തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 14 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയിലാണ്. 28 പന്തില്‍ 27 റണ്‍സുമായി രോഹിത് ശര്‍മയും 50 പന്തില്‍ 59 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് ക്രീസില്‍.

സ്കോര്‍ 10 റണ്‍സിലെത്തി നില്‍ക്കെ നാലു റണ്‍സെടുത്ത ശീഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. തോമസിന്റെ പന്തില്‍ ധവാന്‍ ബൗള്‍ഡായി. ധവാന്‍ വീണശേഷം ക്രീസിലെത്തിയ കോലി അടിച്ചുതകര്‍ക്കാനുള്ള മൂഡിലായിരുന്നു. 35 പന്തില്‍ 10 ബൗണ്ടറികളടക്കമാണ് കോലി അര്‍ധസെഞ്ചുറിയിലെത്തിയത്.

7.3 ഓവറില്‍ ഇന്ത്യ 50 കടന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് തകര്‍പ്പ ന്‍ സെഞ്ചുറി നേടിയ മധ്യനിര ബാറ്റ്സ്മാന്‍ ഹെറ്റ്മെറിന്റെ ബാറ്റിംഗ് കരുത്തിലാണ് 322 റണ്‍സെടുത്തത്.